Thunjante Painkili Lyrics in Malayalam
Lyrics: OM Karuvarakkund
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്
തെയ്യവും കഥകളി നാവെപ്പാടിയ
നാടിത കേരമരങ്ങള്‍ താഴിക
പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍
തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ്‌വിതേ
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
പുഞ്ചിരി ചൊടിയില്‍ നെഞ്ചിലോ പിരിശം
വഞ്ചനയെന്തെന്നറിയില്ല
പലവിധ ജാതി പല മതമെന്നാല്‍
വൈരികളാകാന്‍ നിന്നില്ല
പള്ളിയുമമ്പലമസ്ജിദും തൊട്ട്
തൊട്ടതിനാര്‍ക്കും എതിരില്ല
പരിമളമിപ്പൂങ്കാവിലൊരമ്മ
പെറ്റൊരുമക്കള്‍ പൊരുതില്ല
മരതക മണിവലമധുമൊഴിയദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കരളില്‍ നിറയും
മലയാളമൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ
മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ...
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
തുഞ്ചന്‍ തീര്‍ത്ത മൊഞ്ചിന്‍ മൊഴികള്‍
കഥകള്‍ വിശ്രുതമായിടുമെ
കലകള്‍ തിരുവാതിരയും ഒപ്പന
കൂത്തുകള്‍ എത്ര മനോഹരമേ
വൈദ്യര് കെട്ടിയ തൊങ്ങലും ചായല്‍
കെസ്സും കവിതകള്‍ കൗതുകമെ
വായ്ത്താരികളായ് മുട്ടും വിളിയും
ദഫും കോല്‍ക്കളി ഹരഹരമേ
മരതക മണിവലമധുമൊഴിയദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കരളില്‍ നിറയും
മലയാളമൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ
മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ...
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
തെയ്യവും കഥകളി നാവെപ്പാടിയ
നാടിത കേര മരങ്ങള്‍
താഴിക പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍
തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ് വിതേ
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
Comments
Post a Comment