Makkathu Poothoru song Lyrics | Malayalam Mappila Song Lyrics

Makkathu Poothoru song Lyrics in malayalam

മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ 
മണ്‍തരിയായെങ്കില്‍..

മുത്ത് ബിലാലിന്റെ..
മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
കാറ്റലയായെങ്കില്‍...
മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
അന്നു പിറന്നെങ്കില്‍..
ആ...അന്നു പിറന്നെങ്കില്‍...

മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ 
മണ്‍തരിയായെങ്കില്‍...

സത്യമുഹമ്മദ് ഉദിച്ചൊരു നാട്ടിലെ
മുന്തിരിയായീലാ...
നിത്യ സലാമത്തൊഴുകും പുരിയിലെ
പൊന്‍കിളിയായീലാ..

സത്യ മുഹമ്മദുദിച്ചൊരു നാട്ടിലെ
മുന്തിരിയായീലാ...
നിത്യ സലാമത്തൊഴുകും പുരിയിലെ
പൊന്‍കിളിയായീലാ..
വീരബദര്‍ ശുഹദാക്കളെ കയ്യിലെ
വാള്‍മുനയായീലാ...
ശൂരിദരായൊരു അലിയാര്‍ തങ്ങളെ
വീര്യവും കിട്ടീലാ...

ആശിച്ചു പോയി ഞാന്‍
അര്‍ഹമു റാഹിമേ
ആശിച്ചു പോയി ഞാന്‍
അര്‍ഹമു റാഹിമേ

മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ 
മണ്‍തരിയായെങ്കില്‍..

പുണ്യ പൊരുളാം ഖുര്‍ആന്‍ കേട്ട
ഹിറാ ഗുഹയായീലാ...
പുളകപൊലിവാം സംസമിന്‍ നാട്ടിലെ
ഒട്ടകമായീലാ...
പുണ്യ പൊരുളാം ഖുര്‍ആന്‍ കേട്ട
ഹിറാ ഗുഹയായീലാ...
പുളകപൊലിവാം സംസമിന്‍ നാട്ടിലെ
ഒട്ടകമായീലാ...

അന്‍സാരി തങ്ങളെ ആശ്രിതനാവാന്‍
ഭാഗ്യവും കിട്ടീലാ...
അശ്രഫുല്‍ ഖല്‍കിന്റെ പൂമൊഴി കേള്‍ക്കാന്‍
ഭാഗ്യവും കിട്ടീലാ...

ആശിച്ചു പോയി ഞാന്‍ അര്‍ഹമു റാഹിമേ
ആശിച്ചു പോയി ഞാന്‍ അര്‍ഹമു റാഹിമേ..

മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ 
മണ്‍തരിയായെങ്കില്‍...

മുത്ത് ബിലാലിന്റെ..
മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
കാറ്റലയായെങ്കില്‍...
മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
അന്നു പിറന്നെങ്കില്‍..
ആ...അന്നു പിറന്നെങ്കില്‍...

മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ 
മണ്‍തരിയായെങ്കില്‍

Comments